കൊച്ചി: പണമില്ലാത്ത എടിഎമ്മിനു മുമ്പില്‍ കാത്തുനിന്ന് സമയം കളയാതിരിക്കാന്‍ പുതിയ ആപ്. അടുത്ത് പണമുള്ള എടിഎം കണ്ടെത്താന്‍ വാള്‍നട്ട് ഇന്ത്യയുടെ പേഴ്സണല്‍ ഫിനാന്‍സ് മാനേജ്മെന്റ് ആപ് സഹായിക്കും.
ഇന്ത്യയെങ്ങുമുള്ള എടിഎമ്മുകളിലെ പണം പിന്‍വലിക്കുന്നത് ട്രാക്ക് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. അടിയന്തര വൈദ്യസഹായം വേണ്ടപ്പോഴും ഇലക്ട്രോണിക് പണമിടപാട് നടക്കാത്തപ്പോഴും പണം അത്യാവശ്യമാകുമ്പോഴും ഈ ആപ് സഹായകമാകും.
രാജ്യമെങ്ങുമുള്ള എടിഎമ്മുകളിലെ പണത്തിന്റെ തോത് 1.8 മിനിട്ടിന്റെ വ്യത്യാസത്തില്‍ ആപ് വിലയിരുത്തും. എടിഎമ്മുകളിലെ ക്യൂവിന്റെ നീളവും ഇതുവഴി അറിയാം. ഈ വിവരങ്ങള്‍ വാട്സ്ആപ്പിലും ഫേയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ മറ്റ് സാമൂഹികമാധ്യമങ്ങളിലും ഷെയര്‍ ചെയ്യാനും സാധിക്കും.
പണമുള്ള എടിഎമ്മില്‍ ചെറിയ ക്യൂ ആണെങ്കില്‍ പച്ചനിറമുള്ള പിന്, നീളമുള്ള ക്യൂ ആണെങ്കില്‍ ചുവന്ന പിന്, പണമില്ലെങ്കില്‍ അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെങ്കില്‍ ചാരനിറത്തിലുള്ള പിന് എന്നിങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് വാള്‍നട്ട് സഹസ്ഥാപകനും സിഇഒയുമായ അമിത് ഭോര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: