കൊച്ചി: സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2016 ന് ഒരുക്കങ്ങളായി. 18, 19 തീയതികളില്‍ സമ്മേളനത്തിന് ലേ മെറിഡിയന് കണ്വെന്ഷന് സെന്ററര്‍ വേദിയാവും.
18ന് രാവിലെ 9.30 ന് വ്യവസായ, ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫെഡറല്‍ ബാങ്ക് സിഎംഡി ശ്യാം ശ്രീനിവാസന്, ബാങ്ക് ഓഫ് ബറോഡ ചെയര്മാന് രവി വെങ്കടേശന്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം. എസ്. എ. കുമാര്‍, വൈസ് പ്രസിഡന്റ് അജിത്ത് മൂപ്പന് എന്നിവര്‍ സംബന്ധിക്കും.
ബാങ്ക് ഓഫ് ബറോഡ ചെയര്മാന് രവി വെങ്കടേശന്, കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് വൈസ് ചെയര്മാന് ലക്ഷ്മി നാരായണ്‍, മാത്സ് ആന്റ് സയന്‍സ് ലേണിങ്ങ് ആപ്ലിക്കേഷന്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്, ചെന്നൈ യുഎസ് കോണ്‍സുലേറ്റ് പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ ഒഫീസറായ ജോണ്‍ ഫ്ളെമിങ്ങ്, കാനഡ കൗണ്‍സല്‍ ജനറല്‍ ജനിഫര്‍ ഡൊബ്നി, ഫെഡറല്‍ ബാങ്ക് ചെയര്മാന് ശ്യാം ശ്രീനിവാസന് തുടങ്ങിയ പ്രമുഖര്‍ ടൈ വേദിയില്‍ പ്രായോഗിക അനുഭവങ്ങള്‍ പങ്കിടും. സുമുട്ടര്‍ ബയോളജിക്സ് സ്ഥാപകാംഗമായ കവിത അയ്യര്‍ റോഡ്റിഗസ്, തൈറോകെയര്‍ എംഡി ഡോ. എ. വേലുമണി, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. ഷബീര്‍ നെല്ലിക്കോട് തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
കേരളത്തിലെ ആദ്യത്തെ ആന പരിശീലകയായ വനിത നിഭാ നമ്പൂതിരി, ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ ലിമിറ്റഡ് സിഇഒ പി.സി. മുസ്തഫ, വേള്‍പൂള്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ ഹരി നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ സി. ബാലഗോപാല്‍, ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ അശോക് സൂത എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും.
രജിസ്ട്രേഷന്: 9995450716, 8592827700, ഇമെയില്‍: [email protected], [email protected], www.tieconkerala.org.രാജേഷ് നായര്‍, കുര്യന് എബ്രഹാം, എം. എസ്. എ. കുമാര്‍, അജിത്ത് മൂപ്പന്, ശ്രീനാഥ് വിഷ്ണു, വിങ്ങ് കമാന്‍ഡര്‍ കെ. ചന്ദ്രശേഖര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: