ന്യൂദല്‍ഹി: അടുത്ത വര്‍ഷം ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നല്കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനര്‍ഹരെ കണ്ടെത്താനുള്ള ജൂറി കമ്മിറ്റിയില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ. യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദ്ദേശം ചെയ്തു.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും മുന്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുകൂടിയായ യൂസഫലിക്ക് ലഭിച്ചു. ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി ചെയര്‍മാനായ ഉന്നത ജൂറി അവാര്‍ഡ് കമ്മിറ്റിയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ജനുവരി 7, 9 തീയ്യതികളിലാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: