കൊച്ചി: നേരത്തെ കാഡ്ബറി ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മൊണ്‍ഡലേസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ‘കൊക്കോലൈഫ്’ പ്രോഗ്രാം 50 വര്‍ഷം പിന്നിടുന്നു.
ഇന്ത്യയില്‍ കൊക്കോ കൃഷിക്ക് പറ്റിയ കാലാവസ്ഥയും ഭൂപ്രകൃതിയും ഏത് സംസ്ഥാനത്താണെന്നറിയാന് 50 വര്‍ഷം മുന്‍പ് കമ്പനി ഒരു പഠനം നടത്തുകയും കേരളവും ഇതര ദക്ഷിണ സസ്ഥാനങ്ങളുമാണ് അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്തു.
അതേത്തുടര്‍ന്ന് 1965-ല്‍ വയനാട് ജില്ലയില്‍ പരീക്ഷണാര്‍ഥം കൊക്കോ കൃഷിക്ക് തുടക്കം കുറിച്ചു. അതോടെ കൊക്കോയുടെ ലോക ഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പാദനക്ഷമതയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തു. തുടര്‍ന്ന് മറ്റ് ദക്ഷിണ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലേക്കും കൊക്കോ കൃഷി വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: