തൃശൂര്‍: സംസ്ഥാനത്ത് സഹകരണ മേഖലയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി -സഹകരണ-പഞ്ചായത്ത് രാജ് സഹമന്ത്രി പര്ഷോത്തംരൂപാല. സഹകാര്‍ഭാരതി നാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തൃശൂര്‍ ജി മഹാദേവന് നഗറില്‍ (വടക്കുന്നാഥ ക്ഷേത്രമൈതാനം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന് വളരെ ബുദ്ധിമുട്ടാണ്. ജനങ്ങളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകാര്‍ഭാരതിയുടെ കേരളത്തിലെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് പി സുധാകരന് അദ്ധ്യക്ഷനായിരുന്നു. ദേശീയ പ്രസിഡന്റ് ജോതീന്ദ്രമേത്ത, മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.സദാനന്ദന്, ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.’
സമൃദ്ധകേരളം സഹകരണത്തിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ സമ്മേളനം. കാലത്ത് ലക്ഷ്മണ്‍റാവു ഇനാംദാര്‍ നഗറില്‍ (ശ്രീശങ്കര ഓഡിറ്റോറിയം), സഹകാര്‍ ഭാരതി അഖിലേന്ത്യ പ്രസിഡണ്ട് ജ്യോതീന്ദ്രമേത്ത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.കെ.കരുണാകരന് ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സതീഷ് മറാത്തെ, ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. വിജയകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സംഘടനാ സമ്മേളനത്തില്‍ ക്ഷേത്രീയസംഘടനാ സെക്രട്ടറി യു.കൈലാസമണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ.് മോഹനചന്ദ്രന് റിപ്പോര്‍ട്ടും, ട്രഷറര്‍ എസ് രാമചന്ദ്രന് കണക്കും അവതരിപ്പിച്ചു. സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന് പ്രഭാഷണം നടത്തി.
ഉച്ചക്ക് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് ജോഷി സംസാരിച്ചു. സമാപനസഭ അഖിലേന്ത്യാ സംഘടന സെക്രട്ടറി വിജയ് ദേവാങ്കണ്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: