കൊച്ചി: അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു. സംഘടനാ സെക്രട്ടറി കെ.സേതുമാധവന് മുഖ്യ പ്രഭാഷണം നടത്തി. ആദര്‍ശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏകാത്മ മാനവ ദര്‍ശനമാകണം നമ്മുടെ ലക്ഷ്യം. ചുമതലകളെ അധികാരങ്ങളല്ല മറിച്ച് ഉത്തരവാദിത്തങ്ങളായി കാണണം. സ്നേഹത്തിന്റെ ഭാഷയിലാണ് സംസാരിക്കേണ്ടത്. ഞാനായി വന്ന് നമ്മളായി തീരുകയാണ് സംഘടനയുടെ പ്രവര്‍ത്തനം. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ നടന്ന പ്രതിനിധിസമ്മേളനത്തില്‍ ലഫ്.കേണല്‍ കെ.രാമദാസന് അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്ന് വിവിധ ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ടവതരണം നടത്തി. സംസ്ഥാന ട്രഷറര്‍ സുബേദാര്‍ പി.ശിവദാസന്‍ കണക്കവതരിപ്പിച്ചു. രാഷ്ട്ര സുരക്ഷ, പൂര്‍വ്വസൈനികരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി.
ദേശീയ സംഘടനാ സെക്രട്ടറി വിജയകുമാര്‍ മാര്‍ഗ്ഗദര്‍ശനം നല്കി. കെ. രാമദാസനെ സംസ്ഥാന പ്രസിഡന്റായും ജനറല്‍ സെക്രട്ടറിമാരായി മധു വട്ടവിള, കമാന്‍ഡര്‍ കെ.സി. മോഹനന് പിള്ള, സംഘടനാ സെക്രട്ടറിയായി കെ.സേതുമാധവന്, ട്രഷററായി പി ശിവദാസന്‍ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. ലഫ്.കേണല്‍ സുലോചന, കമാന്‍ഡര്‍ കെ.ജെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: