ന്യൂദല്‍ഹി: ആസ്തമ, പ്രമേഹം, ക്ഷയം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയായ 40 മരുന്നുകളുടെ വില കുറച്ചു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിയാണ് (എന്‍പിപിഎ) ഉത്തരവ് ഇറക്കിയത്.
പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന 40 മരുന്നുകള്‍ക്ക് അഞ്ചു മുതല്‍ 35 % വരെയാണ് വിലയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ വിലനിലവാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരുന്നുകള്‍ക്ക് അധിക വില ഈടാക്കുകയാണെങ്കില്‍ അവശ്യ സാധന നിയമം 1955 പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണെന്നും എന്‍പിപിഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: