കൊല്ലം: ഉത്തരേന്ത്യയില്‍ പട്ടികജാതിക്കാരും ദളിതരും അതിക്രമങ്ങള്‍ക്ക് ഇരയാകുമ്പോള്‍ ശക്തമായി പ്രതികരിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇവിടെ മൗനം അവലംബിക്കുന്നതായി കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്.
കോടതികളില്‍ ജാതിവ്യവസ്ഥയുടെ ഇരകളായി പട്ടികവിഭാഗ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ ആത്മഹത്യ ചെയ്യുകയാണ്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണം. കാസര്‍കോട് മജിസ്ട്രേറ്റ് തൃശൂര്‍ മുല്ലശേരി ഉണ്ണികൃഷ്ണന് മരിച്ചതും ആലപ്പുഴ ജില്ലാ ജഡ്ജിയായിരുന്ന ബാബുരാജ് മരിച്ചതും ദുരൂഹസാഹചര്യത്തിലാണ്. ഇതിന്റെ നിജസ്ഥിതി സര്‍ക്കാര്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. പട്ടികവിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ സുരക്ഷിതരല്ലാത്ത സ്ഥിതിയിലാണെന്നും ഇതിന് മാറ്റം വേണമെന്നും തുറവൂര്‍ സുരേഷ് ആവശ്യപ്പെട്ടു.
കെപിഎസ്എസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തട്ടാശേരി രാജന് അധയക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്, എം.ടി.മോഹന്‍, രാജു തിരുമുല്ലവാരം, അംബിയില് പ്രകാശ്, മുളവന മോഹന്‍, ചിറ്റയം രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: