തിരുവനന്തപുരം: ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളത്തില്‍നിന്ന് പോയ കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചു.
സ്പോര്‍ട് കൗണ്‍സില്‍ അനുവദിച്ച പണം ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് അടിയന്തര പരിഹാരം ഉണ്ടാക്കിയത്.
കറന്‍സി നിരോധനത്തെത്തുടര്‍ന്ന് പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കായികതാരങ്ങളെ വലച്ചിരുന്നു. ആവശ്യമായ തുക മത്സരം നടക്കുന്ന കോയമ്പത്തൂരില്‍ പ്രത്യേക പണം കൈമാറല്‍ സംവിധാനത്തിലൂടെ എത്തിച്ചു.അഞ്ചുലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരം ശാഖ വഴി കോയമ്പത്തൂര്‍ ശാഖക്കു കൈമാറുകയായിരുന്നു.
അവിടെ പ്രത്യേകമായി സൂക്ഷിക്കുന്ന ഈ തുക നിരോധനമില്ലാത്ത നോട്ടുകളായി ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
കേരള സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ ജൂനിയര്‍ ടീമാണ് കോയമ്പത്തൂരില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 180 കായികതാരങ്ങളും എട്ട് ഉദ്യോഗസ്ഥരുമാണ് സംഘത്തില്‍.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ 6.67 ലക്ഷം രൂപ മുന്‍കൂറായി അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.
പണം പിന്‍വലിക്കാന്‍ നിയന്ത്രണം വന്നതോടെ പലരുടെയും കൈവശം ഉണ്ടായിരുന്ന പണം സമാഹരിച്ചാണ് നിത്യനിദാന ചെലവുകള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: