കോട്ടയം: മഹിള ഐകൃവേദി സംസ്ഥാന പഠന ശിബിരം 12,13 തീയതികളില്‍ വൈക്കത്ത് കാരിക്കോട് ശ്രീ സരസ്വതീ വിദൃാമന്ദിരത്തില് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദൂമോഹന് അറിയിച്ചൂ.
14 ജില്ലകളില്‍ നിന്നായി 400ഓളം പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കും. 12ന് വൈകിട്ട് 7 മണിയ്ക്ക് ഹിന്ദൂ ഐക്യവേദി സംസ്ഥാന അദ്ധൃക്ഷ കെ.പി. ശശികല ടീച്ചര്‍ ശിബിരം ഉത്ഘാടനം ചെയ്യും. സ്വാമി ശാരാദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാര്‍, ബിന്ദു മാറാട്, ബാബൂ മാനിക്കാട്, ഹിന്ദൂ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും.
മഹിള ഐകൃവേദി സംസ്ഥാന രക്ഷാധികാരി ശശികല, വര്‍ക്കിങ് പ്രസിഡന്റ് സൗദാമിനി, സെക്രട്ടറിമാരായ ഷീജ, സംഗീത എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: