തൃശൂര്‍: കൂട്ടബലാത്സംഗ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കേസ് നേരിടുന്ന സിപിഎം നേതാവ് കെ.രാധാകൃഷ്ണന് മുഖ്യമന്ത്രിയോടൊപ്പം വേദിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ കാവല്‍ക്കാരായി രാധാകൃഷ്ണന് മുന്നിലും.
നിയമവ്യവസ്ഥയെ പരിഹസിക്കുന്ന കാഴ്ചയാണ് ഇന്നലെ തൃശൂരില്‍ അരങ്ങേറിയത്. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ പോലീസും വനിതാകമ്മീഷനും കേസെടുത്തിട്ടുണ്ടെങ്കിലും രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പാണെങ്കിലും ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ജാമ്യമെടുക്കാന്‍ രാധാകൃഷ്ണനും തയ്യാറായിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ജില്ലയിലെ മൂന്ന് പരിപാടികളിലും രാധാകൃഷ്ണന് വേദിയിലുണ്ടായിരുന്നു.
ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ ജാമ്യമെടുക്കാതെ പൊതുവേദിയില്‍ പോലീസ് അകമ്പടിയോടെ പ്രത്യക്ഷപ്പെടുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. അതും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോടൊപ്പമാകുമ്പോള് സംഗതി കൂടുതല്‍ ഗൗരവതരമാകും. പോലീസും നിയമവും തങ്ങള്‍ക്ക് പുല്ലാണ് എന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയും രാധാകൃഷ്ണും സിപിഎം നേതാക്കളും.
കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നോക്കുകുത്തികളായി നില്ക്കാനെ കഴിഞ്ഞുള്ളു. രാധാകൃഷ്ണന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പോലീസിനോട് സഹതാപവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: