കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കുമ്മനം രാജശേഖരന് പറഞ്ഞു.
ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി ഭാരതത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പരിഷ്കാരങ്ങള്‍ ജനങ്ങള്‍ രണ്ടുംകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. പാര്ശ്വവല്ക്കരിക്കപ്പെട്ടവരും പാവപ്പെ ട്ടവരും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും നേട്ടത്തിന് വേണ്ടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭാരതത്തെ ദുര്‍ബ്ബലപ്പെടുത്തുകയും വ്യവസ്ഥിതിയെ പിച്ചിച്ചീന്തുകയും ചെയ്ത ചിലര്‍ക്ക് ഈ സമയം മോഹഭംഗം ഉണ്ടാകുക സ്വാഭാവികമാണ്. ആര്‍ക്കും സാധിക്കാത്ത സാമ്പത്തിക പരിഷ്കരണം നടപ്പായപ്പോള്‍ കള്ളപ്പണക്കാര്‍ നെട്ടോട്ടമോടുന്നു. ഇവരുടെ ഭാഷയാണ് കേരള ധനമന്ത്രി തോമസ് ഐസക്കിലൂടെ പുറത്തു വന്നത്.
കേരളം കള്ളനൊട്ടിന്റെയും കള്ളപ്പണത്തിന്റെയും കേന്ദ്രമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞപ്പോള്‍ അദ്ദേഹം കേരളത്തെ അപമാനിച്ചുവെന്ന് നിയമസഭ പ്രമേയം പാസാക്കി. യഥാര്‍ത്ഥത്തില്‍ ഈ പ്രമേയത്തിലൂടെ കേരള ജനതയെയാണ് എല്‍ഡിഎഫും യുഡിഎഫും അപമാനിച്ചതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
എന്‍ഡിഎ കോട്ടയം ജില്ലാ കണ്വന്ഷന് കെപിഎസ് മേനോന് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അധ്യക്ഷതവഹിച്ചു. ബജെപി ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ടി.വി ബാബു, എന്‍ഡിഎ ദേശീയസമിതിയംഗം പി.സി തോമസ്, ജെഎസ്എസ് സെക്രട്ടറി രാജന്‍ബാബു, ജെആര്‍എസ് വര്‍ക്കിങ് ചെയര്മാന് കുമാരദാസ്, നാഷണലിസ്റ്റ് കോണ്‍. നേതാവ് കുരുവിള മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: