കല്‍പ്പറ്റ: തോട്ടം മേഖലകളില്‍ തൊഴിലാളി സംഘടനകള്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.രാജേന്ദ്രന്.
കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ചെമ്പ്ര ചായത്തോട്ടം അടച്ചിട്ടിരിക്കുകയാണ്. പീരുമേട് പോലുള്ള ഭാഗങ്ങളില്‍ വലിയ ചായത്തോട്ടങ്ങള്‍ എട്ട് വര്‍ഷമായി അടഞ്ഞുകിടക്കുന്നു. മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയല്ലാതെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയനുകള്‍ നേതൃത്വം നല്‍കുന്നില്ല.
ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പ്ലാന്റേഷന് നിയമം അട്ടിമറിച്ചത് നോക്കിയിരിക്കുന്നത് ശരിയല്ല. തൊഴിലാളിക്ഷേമത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ചായതോട്ടങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ബന്ധമാക്കാന്‍ യൂണിയനുകള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: