കൊച്ചി: ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ പുതിയ രണ്ടാംതലമുറ ഫോര്‍ച്യൂണര്‍ നിരത്തിലിറക്കി.
25,92,000 രൂപ മുതല്‍ 31,12,000 രൂപ വരെയാണ് പുതിയ ഫോര്‍ച്യൂണറിന്റെ ന്യൂദല്‍ഹിയിലെ എക്സ്ഷോറൂം വില. ആറ് വ്യത്യസ്ത ഗ്രേഡുകളിലാണ് ഇവ വിപണിയിലെത്തുന്നത്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സീക്വന്ഷ്വല് & പാഡില്‍ ഷിഫ്റ്റും പുതിയ 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വിവിധ മോഡലുകളില്‍.
എല്ലാത്തരം ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാനുള്ള അധികശേഷി പുതിയ ഫോര്ച്യൂണറിനുണ്ടെന്ന് ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ എംഡി അകിതോ തച്ചിബാന അവകാശപ്പെട്ടു. സമഗ്രവും സാങ്കേതികവുമായ സുരക്ഷാസജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: