കൊച്ചി: ടാറ്റാ ഡോകോമോ ബിസിനസ് സര്‍വീസസ്, സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. ഐടി, ബി എഫ്എസ്ഐ, ടെക്സ്റ്റൈല്‍സ്, ടൂറിസം, ട്രാന്സ്പോര്ട്ടേഷന്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ മേഖലകളിലാണ് ടാറ്റാ ഡോകോമോ ബിസിനസ് സര്‍വീസസ് ശ്രദ്ധിക്കുന്നത്.
എന്റര്‍പ്രൈസസ് മേഖലയില്‍ ആവശ്യമായ എല്ലാ ഐസിറ്റി സൊല്യൂഷന്‍സും അവര്‍ക്കനുയോജ്യമായ രീതിയില്‍ വാഗ്ദാനം ചെയ്യുന്നതായി ടാറ്റാ ടെലി സര്‍വീസസ് ദക്ഷിണ മേഖല എസ്എംഇ ഓപ്പറേഷന് വൈസ് പ്രസിഡന്റ് ജോയ്ജീത് ബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: