തിരുവനന്തപുരം: മരുന്നുകളുടെ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് ഒ.പി.യ്ക്ക് താഴെയുള്ള സ്റ്റാഫ് പേയിംഗ് കൗണ്ടര്‍ (മരുന്നു വില്പന ശാല) 14, 15 തീയതികളില്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മരുന്നു വില്പന ശാലകളിലെ സ്റ്റോക്കും കമ്പ്യൂട്ടറില്‍ ഉള്‍ക്കൊള്ളിച്ച മരുന്നുകളുടെ എണ്ണവും താരതമ്യപ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കണക്കെടുപ്പ് നടത്തുന്നത്. ആര്‍എസ്ബിവൈ., താലോലം, ചിസ് പ്ലസ്, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികള്‍ പ്രകാരം മരുന്നു വാങ്ങുന്നവര്‍ ഈ കൗണ്ടറില്‍ നിന്നും മുന്‍കൂട്ടി വാങ്ങണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: