കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ രണ്ട് സ്കൂളുകള്‍ക്ക് അജ്ഞാത ബോംബ് ഭീഷണി. സര്‍ക്കാര്‍ ബോയിസ് എച്ച്എസിനും ഗേള്‍സ് എച്ച്എസിനുമാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്കി.
കരുനാഗപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡ്വാഗ് സ്ക്വാഡും സ്കൂളിന്റെ എല്ലാ മുറികളിലും പരിസരങ്ങളിലും പരിശോധന നടത്തി വരികയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച വൈകിട്ടാണ് സ്കൂളില്‍ ബോംബ് വച്ചുവെന്ന് കാണിച്ച് സി.ഐ അനില്‍കുമാറിന് ഊമക്കത്ത് ലഭിച്ചത്. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച പൊട്ടിത്തെറിക്കുമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. കത്തിന്റെ ഉടവിടത്തെ കുറിച്ച് പോലീസ് രാത്രി തന്നെ അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: