കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.22,880 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച 600 രൂപായും കുറഞ്ഞിരുന്നു.
1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ആഭ്യന്തര സ്വര്‍ണ വിപണിയില്‍ വ്യാപാരം കുറഞ്ഞിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഡൊണള്‍ഡ് ട്രംപിന് അനുകൂലമായതോടെ ആഗോള വിപണിയും കൂപ്പുക്കുത്തിയിരുന്നു. ഇതാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: