തിരുവനന്തപുരം: പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ബാങ്കുകളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകള്‍ മാറുന്നതിനു പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് ഓഫിസുകളിലും നിരവധിപേര്‍ എത്തിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചില ബാങ്കുകളില്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മിക്ക ബാങ്കുകളിലും പണം മാറാനും നിക്ഷേപിക്കാനുമെത്തുന്നവരുടെ നീണ്ട ക്യൂവാണ്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ന് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. പുതിയ നോട്ടുകള്‍ നല്കാന് ബാങ്കുകള്‍ക്കു സൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് ബുധനാഴ്ച ബാങ്കുകള്‍ അടച്ചിട്ടത്.
അതേസമയം, ചില്ലറ ക്ഷാമത്തെത്തുടര്‍ന്ന് കൊച്ചിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു തുടങ്ങി. പെട്രോള്‍ സ്റ്റോക്ക് തീര്‍ന്നതും ചില്ലറക്ഷാമവും മൂലം ജില്ലയില്‍ 40 പമ്പുകളാണ് അടച്ചത്. മിക്ക പമ്പുകളിലും പെട്രോളില്ല എന്ന ബോര്‍ഡ് തൂക്കി. ചിലയിടങ്ങളില്‍ പെട്രോളടിക്കാനെത്തിവരും പമ്പു ജീവനക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും റിസര്‍വ് ബാങ്കിനു കീഴിലുള്ള ജില്ലാ ബാങ്കുകളിലും നോട്ടുമാറല്‍ സാധ്യമല്ല
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ വ്യാപാര മേഖലകളെ സാരമായി ബാധിക്കുന്നുണ്ട്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവയേക്കാള്‍ നേരിട്ട് പണം നല്‍കിയാണ് ഭൂമി ഇടപാടുകള്‍ ഏറെയും നടക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയതോടെ ഇത്തരം ഇടപാടുകള്‍ സ്തംഭനാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: