തിരുവനന്തപുരം: കര്‍ണാടകത്തിലെ സുള്ള്യയില്‍ ഓട്ടോ ഡ്രൈവര്‍മാരുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് വിവാദത്തിലായ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അനേ്വഷണം പ്രഖ്യാപിച്ചു. ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണം. കര്‍ണാടകയിലെ സുള്ള്യയില്‍ ഉണ്ടായ സംഭവത്തെ കുറിച്ച് വിശദമായ അനേ്വഷണത്തിന് കര്‍ണാടക സംസ്ഥാന പോലീസ് മേധാവിയെ നിയോഗിക്കണമെന്ന് കമ്മീഷന് കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് രേഖാമൂലം ആവശ്യപ്പെട്ടു. നടപടിക്രമം കര്‍ണാടക കമ്മീഷന് സെക്രട്ടറിക്ക് അടിയന്തര നടപടികള്‍ക്കായി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: