കാസര്‍കോട്: മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് നടപടിക്ക് വിധേയനായ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന് തൂങ്ങി മരിച്ച നിലയില്‍. അദ്ദേഹത്തിന്റെ ക്വോര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ച നിലയില്‍ മജിസ്ട്രേറ്റിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മദ്യപിച്ച് ബഹളമുണ്ടാക്കിയ മജിസ്ട്രേറ്റിനെ സുള്ള്യ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. തുടര്‍ന്ന് സുള്ള്യ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെകുറിച്ച് മജിസ്ട്രേറ്റില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടുകയും സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
മദ്യപിച്ച് സുള്ള്യ നഗരത്തില്‍ ബഹളമുണ്ടാക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രറ്റാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലും, പരിശോധനയ്ക്ക് കൊണ്ടുപോയ ആശുപത്രിയിലും പരാക്രമം കാട്ടിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: