തിരുവനന്തപുരം: പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായി എന്‍ഡിഎ കേരളത്തില്‍ വളരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍ഡിഎ ജില്ലാതല കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരണം പരാജയമാണ്. പാര്‍ട്ടി ഓഫീസുകള്‍ റിക്രൂട്ട്മെന്റ് സെന്ററുകളായി. ഈ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത ശേഷം 350 ദളിത് പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൈവത്തിന്റെ നാട് 60 വര്‍ഷത്തിനുശേഷം ചെകുത്താന്റെ നാടായി മാറി. പീഡനത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയത് സിപിഎമ്മിന്റെ ധര്‍ഷ്ട്യമാണ്. മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ രാധാകൃഷ്ണനെ നിയമത്തിനുമിന്നല് കൊണ്ടുവരണം.
കേരളത്തില്‍ പ്രതിപക്ഷം നിര്‍ജീവമായി. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎ നീതി നിഷേധിക്കപ്പെട്ടവരുടെ വിമോചനമാണ് ആഗ്രഹിക്കുന്നത്. എന്‍ഡിഎയുടെ പ്രവര്‍ത്തനം താഴെ തട്ടില്‍വരെ വ്യാപിപ്പിച്ച് പ്രവര്‍ത്തകരെ സുസജ്ജരാക്കണം. കേന്ദ്രപദ്ധതികള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ഹെല്‍പ്പ് ഡസ്കുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: