ന്യൂദല്‍ഹി:രാജ്യത്ത് കള്ളപ്പണം തടയുന്നതിനാണ് പുതിയ തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍. രാജ്യത്ത് കള്ളപ്പണമൊഴുകുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഇതിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നോട്ടുകള്‍ അച്ചടിക്കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇത് ജനങ്ങളിലെത്തിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതു വരെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനായി കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കുന്നത് വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മഹാത്മഗാന്ധി ന്യൂ സിരീസ് ഓഫ് ബാങ്ക് നോട്ട്സ് എന്നാണ് പുതുതായി ഇറക്കുന്ന 500 , 1000 നോട്ടുകളുടെ പേര്. പുതിയ കറന്‍സി നോട്ടുകളുടെ മാതൃക ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
മറ്റന്നാള്‍ മുതല്‍ പുതിയ 500, 2000 നോട്ടുകള്‍ രാജ്യത്ത് ലഭ്യമായിത്തുടങ്ങും. 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സാമ്പത്തിക ഇടപാടുകളെ താറുമാറാക്കുമെന്നതിനെ തുടര്‍ന്നാണ് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുന്നത്. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: