കൊച്ചി: ഒളിമ്പ്യന്‍ അശ്വനി നച്ചപ്പ നയിക്കുന്ന രണ്ടാം സ്പൈസ് കോസ്റ്റ് മാരത്തണ്‍ 13ന് കൊച്ചിയില്‍ നടക്കും. വില്ലിംഗ്ടണ്‍ ഐലന്റിലെ കെ.കെ.പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്‍ പുലര്‍ച്ചെ ആരംഭിക്കുന്ന മാരത്തണില്‍ വിവിധ രാജ്യങ്ങളില്‍ നിന്നള്ള 3000ല്‍ പരം പേര് പങ്കെടുക്കും.
നാല് വിഭാഗങ്ങളായാണ് മാരത്തണ്‍. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് ആരംഭിക്കും, 21.1 കി.മീ. ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ 5 മണിക്കും, 8 കി.മീ. ദൈര്‍ഘ്യമുള്ള ഫാമിലി റണ്‍ രാവിലെ 7 മണിക്കും ആരംഭിക്കും. 21.1 കി.മീ. ദൈര്‍ഘ്യമുള്ള കോര്‍പ്പറേറ്റ് റിലേ രാവിലെ 5.30ന് നടക്കും.
മാരത്തോണ്‍ കൊച്ചിയിലെ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകും. നാല് വിഭാഗങ്ങളിലുമായി 48 പുരുഷ-വനിതാ വിജയികളെ ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ആദരിക്കും. വിജയികളാകുന്ന ഓട്ടക്കാര്‍ക്ക് പ്രശസ്ത അന്താരാഷ്ട്ര മത്സരങ്ങളായ ലണ്ടന്‍, ബോസ്റ്റണ്‍ മാരത്തണുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
മാരത്തണ്‍ എക്സ്പോ 12ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഇടപ്പള്ളിയിലെ ഒബറോണ്‍ മാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: