കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എറണാകുളത്തെ വടക്കന്‍ പറവൂര്‍ ആസ്ഥാനമായുള്ള റിവേരി സോളാര്‍ നിര്‍മിക്കുന്ന മാക്ക് എല്‍ഇഡി ലൈറ്റുകള്‍ വിപണിയിലെത്തി. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ എല്‍ഇഡി പാര് ലൈറ്റുകളാണിതെന്ന് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ പറഞ്ഞു.
ഷോറൂമുകള്‍, പരസ്യബോര്‍ഡുകള്‍, ആഘോഷച്ചടങ്ങുകള്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങള്‍ക്കും അലങ്കാരത്തിനുമാണ് എല്‍ഇഡി പാര് ലൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
മാക്ക് എല്‍ഇഡി പാര് ലൈറ്റുകള്‍ പൂര്‍ണമായും നിര്‍മിക്കുന്നത് കമ്പനിയുടെ വടക്കന്‍ പറവൂരിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്ടറിയിലാണെന്ന് ഡയറക്ടര്‍ സുനില്‍ കെ. ആര്. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: