കൊച്ചി: നഗരയാത്രയ്ക്ക് ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഒലയും ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും ധാരണാപത്രം ഒപ്പിട്ടു. ഇനി മുതല്‍ ഒല ഇടപാടുകള്‍ക്ക് ആഡംബര കാറുകളില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. കരാര്‍ പ്രകാരം ബിഎംഡബ്ല്യു കാറുകളുടെ ഒരു ഫ്ളീറ്റ് ഒലയില്‍ എപ്പോഴും ലഭ്യമായിരിക്കും.
ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയാണ് കരാറിന്റെ മറ്റൊരിനം. ബിഎംഡബ്ല്യു സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനം എന്നിവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടും. വിപണനാനന്തര സേവനമാണ് മറ്റൊന്ന്. 3 വര്‍ഷത്തെ (100,000 കിലോമീറ്റര്‍) സര്‍വീസും അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെടും. ബിഎംഡബ്ല്യു ഇന്ത്യ ആക്ടിങ് പ്രസിഡന്റ് ഫ്രാങ്ക് സ്ക്ലോഡര്, ഒല സിഇഒ പ്രണയ് ജിവ്രാജ്ക എന്നിവര്‍ കരാറില്‍ ഒപ്പിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: