കൊച്ചി: ‘ടൈക്കോണ്‍ കേരള 2016’ സംരംഭക സമ്മേളനം നവംബര്‍ 18, 19 തീയതികളില്‍ ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്പ്രണേഴ്സി(ടൈ)ന്റെ കേരളാ ഘടകമായ ടൈ കേരളയാണ് സംഘാടകര്‍. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവസംരംഭകരും പ്രതിനിധികളും പങ്കെടുക്കും.
2020ഓടെ കേരളത്തില്‍ ഒരു കുടുംബത്തില്‍ ഒരു വ്യവസായ സംരംഭകന് എന്ന ആശയം നടപ്പില്‍വരുത്തുകയാണ് ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു. ‘ബൃഹത്തായ സംരംഭക ആവാസ വ്യവസ്ഥയുടെ നിര്‍മ്മിതി’ എന്നതാണ് പ്രമേയം.
സംരംഭകര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മെന്റര്‍മാര്‍, മാനേജ്മെന്റ് വിദഗ്ധര്‍ തുടങ്ങി നൂറിലധികം പേര് സംസാരിക്കും.വിവരങ്ങള്‍ക്ക് 99954 50716, 8592827700.
പ്രതികരിക്കാൻ ഇവിടെ എഴുതുക: