ആലപ്പുഴ: രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന ഒറ്റനികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി (ജിഎസ്ടി)യിന്മേല് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റണമെന്ന് ടാക്സ് കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
രാജ്യത്ത് ഏകീകൃത നികുതി തത്വം ഗുണകരമെങ്കിലും ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് വന്‍തോതില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകും. ഇത് സാധാരണക്കാരന്റെ ജീവിതച്ചെലവ് വര്‍ദ്ധിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ചെറുകിട വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കാനും സാങ്കേതികമായി സഹായിക്കാനും ആവശ്യമായ നടപടിയെടുക്കണം. ചെറുകിട ഇടത്തരം കരാര്‍ മേഖലകളല്‍ കോമ്പൗണ്ടിങ് സമ്പ്രദായം നിലനിര്‍ത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
ടാക്സ് കണ്‍സള്‍ട്ടന്‍സ് അസോസിയേഷന് കേരള ചരക്ക് സേവന നികുതി സംസ്ഥാന തല ശില്പശാലയും എസ്ടിപി ഐഡി കാര്‍ഡ് വിതരണവും 30ന് ആലപ്പുഴയില്‍ സംഘടിപ്പിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എഎന്‍പുരം ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: