കൊച്ചി: അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് യോഗ്യതാ പരിശീലനത്തില്‍ ഗുണമേന്മയും താങ്ങാനാവുന്ന ചെലവും ഉറപ്പ് വരുത്തുന്നതിനായി അസോസിയേഷന് ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് ഓഫ് യു. കെ. ഇന്റര്‍നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനുമായി കൈകോര്‍ക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്കൗണ്ടന്റ് വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത നിലവാരത്തിലുള്ള പരിശീലനം കുറഞ്ഞ ചെലവില്‍ നല്കാന് ഇത് സഹായകരമാകുമെന്ന് ഐഎസ്ഡിസി കീ പ്രോജക്ട്സ് ഡയറക്ടര്‍ ബ്രാഡ്—ലി എമേഴ്സണ്‍ പറഞ്ഞു.
കേരളത്തിലെ ആദ്യ ഐഎസ്ഡിഎ നേരിട്ടുള്ള പരിശീലന കേന്ദ്രം കൊച്ചിയില്‍ ലൂസിയ റീല്‍ മാര്ട്ടിന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ആരംഭിക്കുന്ന 30 പരിശീലന കേന്ദ്രങ്ങളില്‍ ഒമ്പതെണ്ണം കേരളത്തില്‍ ആയിരിക്കുമെന്ന് അക്കാദമിക് റിലേഷന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ വി മേനോന് അറിയിച്ചു.
എല്ലാ ഐ എസ് ഡി സി ഡയറക്ട് പരിശീലന കേന്ദ്രങ്ങളും എ സി സി എ യുടെ അംഗീകൃത പരിശീലന പങ്കാളിയും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ കേന്ദ്രവും ആയിരിക്കും. എ സി സി എ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് മേധാവി സാജിദ് ഖാന്, ഐ എസ് ഡി സി അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ടി.എന്‍. പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: