തിരുവനന്തപുരം: പാരിസണ്‍സ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി പൊന്നുംവില നല്കി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിവാദമാകും. മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളേജ് വികസനത്തിന്റെ പേരില്‍ പാരിസണ്‍സ് ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമിയും മിച്ചഭൂമിയും ഉള്‍പ്പെടുന്ന 25 ഏക്കര്‍ പൊന്നുംവില നല്കി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആസാം ബ്രൂക്ക് ലിമിറ്റഡിന്റെ കൈവശത്തുനിന്നുമാണ് ഭൂമി പാരിസണ്‍ സ്വന്തം പേരിലാക്കിയത്. 1996-2007ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്താണ് മാനന്തവാടി കോളേജ് ആരംഭിക്കാന്‍ ധാരണയായത്. ഇതിനായി സ്ഥലം കണ്ടെത്തി. എന്നാല്‍, തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരാണ് ഒരു മുന്‍ മന്ത്രിയുമായി അടുത്ത ബന്ധമുള്ള പാരിസണ്‍ ഗ്രൂപ്പിന് വില നല്കി 25 ഏക്കര്‍ ഏറ്റെടുത്തത്.
ഇതുതന്നെ നിയമവിരുദ്ധമായിരുന്നു. ഇതിന്റെ മറപറ്റിയാണ് ഇപ്പോള്‍ വീണ്ടും അനുബന്ധ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത്.
മാനന്തവാടി തവിഞ്ഞാല്‍ വില്ലേജിലെ റീസര്‍വ്വെ 65/7, 65/11 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഇപ്പോള്‍ പൊന്നും വിലയ്ക്കെടുക്കാന്‍ തീരുമാനിച്ചത്.
എസ്റ്റേറ്റിന്റെ പേരില്‍ മിച്ചഭൂമി കേസ് പ്രകാരം 649.20 ഏക്കര്‍ ഭൂമി സര്‍ക്കാരിന് സറണ്ടര്‍ ചെയ്യണമെന്ന് കോടതി വിധിയുമുണ്ടായിരുന്നു. എന്നാല്‍, ഈ ഭൂമി ഇതുവരെ സറണ്ടര്‍ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: