കൊച്ചി: സൗദിയില്‍ വീട്ടുജോലിക്കായി കൊണ്ടുപോയ മകളുടെ സ്ഥിതി ദയനീയമാണെന്നും തിരിച്ചു നാട്ടില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കോട്ടയം പാമ്പാടി സ്വദേശിനി ലീലാമ്മ പീറ്ററാണ് മകള്‍ റീനയ്ക്കു വേണ്ടി ഹര്‍ജി നല്‍കിയത്.
പ്രതിമാസം 25,000 രൂപ വാഗ്ദാനം ചെയ്താണ് റിക്രൂട്ടിങ് ഏജന്റ് പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി നസീര്‍ സൗദിയിലേക്ക് റീനയെ വിട്ടതെന്നും 17,000 രൂപ മാത്രമാണ് നല്‍കിയതെന്നും അമിത ജോലിഭാരം നിമിത്തം റീനയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്നും ഹര്‍ജിയില്‍
പറയുന്നു.
റീനയെ തിരിച്ചു നാട്ടിലെത്തിക്കാന്‍ പാമ്പാടി പൊലീസിലും നോര്‍ക്കയ്ക്കും മന്ത്രിമാര്‍ക്കും പരാതി നല്കിയിട്ടു ഫലമുണ്ടായില്ലെന്നും ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രതിമാസം 25,000 രൂപ നിരക്കില്‍ റീനയുടെ ശമ്പളം കണക്കാക്കി കുടിശികത്തുക നല്‍കണമെന്നും നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: