ആറന്മുള: ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ക്കു വേണ്ടി വള്ളസദ്യ നടത്താനെത്തിയ പളളിയോടം പമ്പയാറ്റില്‍ ആറന്മുള സത്രക്കടവില്‍ മറിഞ്ഞ് രണ്ടുപേരെ കാണാതായി.
വിഷ്ണു, രാജീവ് എന്നീ യുവാക്കളെയാണ് കാണാതായത്. ഇവര്‍ക്കു വേണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയോടെ പമ്പയാറ്റില്‍ ആറന്മുള സത്രക്കടവിലായിരുന്നു അപകടം.
ആറന്മുള ക്ഷേത്രത്തില്‍ വളളസദ്യ കഴിഞ്ഞ് പോയവരാണ് അപകടത്തില്‍പ്പെട്ടത്. കീഴ്ച്ചേരിമേല്‍ പള്ളിയോടമാണ് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ കരുണ്‍ നായരും വള്ളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ വളളം അപകടത്തില്‍പ്പെട്ടയുടന്‍ തന്നെ ബോട്ട് എത്തി അദ്ദേഹത്തെ കരയ്ക്കു കയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: