പാലക്കാട്: സൈനിക അട്ടിമറി ഉണ്ടായ തുര്‍ക്കിയിലെ പ്രധാന കേന്ദ്രമായ ഇസ്താംബൂളില്‍ പാലക്കാട് സ്വദേശിനി കുടുങ്ങിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പാലക്കാട് ചന്ദ്രനഗര്‍ കൃഷ്ണാമ്പാളില് രാജേഷിന്റെ മകള്‍ ഋതികയാണ് കലാപഭൂമിയില്‍ കുടുങ്ങിയിരിക്കുന്നത്. താന്‍ സുരക്ഷിതയാണെന്നും തല്ക്കാലം പേടിക്കേണ്ടതില്ലെന്നും ഋതിക പിതാവ് രാജേഷിനയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ അറിയിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കി.
തുര്‍ക്കിയിലെ പ്രമുഖ സര്‍വകലാശാലയായ അശോകയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്ത്ഥനിയായ ഋതിക കഴിഞ്ഞ പതിനൊന്നിനാണ് അവധികഴിഞ്ഞ് ഉത്തരേന്ത്യക്കാരായ സഹപാഠികള്‍ക്കൊപ്പം തുര്‍ക്കിയിലേക്ക് യാത്രതിരിച്ചത്. പതിനൊന്നിന് വൈകീട്ട് ഇസ്താംബൂളിലെ കോളജ് ഹോസ്റ്റലില്‍ എത്തിയതായും ഋതിക രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചവരെ മാത്രമാണ് നേരിട്ട് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. വെള്ളിയാഴ്ച മുതല്‍ വാട്സ്ആപ് സന്ദേശം മാത്രമാണ് നാട്ടില്‍ ലഭിക്കുന്നത്. ശനിയാഴ്ചയോടെ ഇതും മുടങ്ങി.
ഇപ്പോള്‍ ഫേസ്ബുക്ക് വഴി മാത്രമാണ് സന്ദേശങ്ങള്‍ ലഭിക്കുന്നതെന്നും ഋതികയുടെ രാജേഷ് വ്യക്തമാക്കി. അതേസമയം തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രശ്ന ബാധിത പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും സുരക്ഷിത താവളത്തിലേക്ക് ഉടന്‍ മാറുമെന്നും ഫേസ്ബുക്കില്‍ ഋതിക അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: