കോഴിക്കോട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെയും അമ്മയെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതായി സൂചന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ അമ്മയുടെയും മകളുടെയും തിരോധാനമാണ് സംശയത്തിന് ബലം നല്‍കുന്നത്. പെരുമണ്ണ സ്വദേശി കുറിഞ്ഞിലത്ത് പാലം രവീന്ദ്രന്റെ ഭാര്യ ഗിരിജയും മകള്‍ ശ്രേയയുമാണ് മതപരിവര്‍ത്തനത്തിന് വിധേയരായതായി സൂചനയുള്ളത്. പെരുമണ്ണയിലെ ഒരു വസ്ത്രസ്ഥാപനത്തില്‍ നിന്നും ഇവര്‍ പര്ദ്ദവാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഇത് കോടതിയില്‍ ഹാജരാക്കി.
തലശ്ശേരി കിഴക്കെ കതിരൂര്‍ രവീന്ദ്രനും കുടുംബവും 23 വര്‍ഷമായി ബംഗളൂരുവിലാണ് താമസിക്കുന്നത്. ജോലി സംബന്ധമായിട്ടാണ് താമസം അങ്ങോട്ടേക്ക് മാറ്റിയത്. ഏഴു വര്‍ഷം മുമ്പ് മകള്‍ ശ്രേയയുടെ ചികിത്സക്കായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ചികിത്സ തുടരേണ്ടതിനാല്‍ കോഴിക്കോട് പെരുമണ്ണയില്‍ താമസം മാറ്റി.
ഇക്കഴിഞ്ഞ ഡിസംബറില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സക്കെത്തിയപ്പോഴാണ് തിരോധാനമുണ്ടായത്. എങ്ങോട്ടാണ് ഇവര്‍ പോയതെന്നതിനെപ്പറ്റി ദുരൂഹതയുണ്ട്. അമ്മയുടെയും മകളുടെയും തിരോധാനം സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും പോലീസ് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: