കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടുകള്ക്ക്തുടക്കമായി. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ചലചിത്രനടനും എംപിയുമായ സുരേഷ് ഗോപി തൂശനിലയില്‍ ആദ്യവിഭവം വിളമ്പി. ക്ഷേത്രക്കടവിലെത്തിയ ആദ്യ പള്ളിയോടത്തിന് വെറ്റിലപുകയില നല്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സ്വീകരിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ എസ.്ഹരികിഷോര്, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന് പിള്ള, വൈസ് പ്രസിഡന്റ് കെ.പി. സോമന്, സെക്രട്ടറി പി.ആര്. രാധാകൃഷ്ണന്, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, ഭാരവാഹികളായ സി. കെ. ഹരിശ്ചന്ദ്രന്, ടി.കെ. ഹരിദാസ്, ഗോപകുമാര്‍, വള്ളസദ്യ നിര്‍വ്വഹണസമിതി അംഗങ്ങള്‍, ക്ഷേത്ര ഉപദേശക സമിതി, ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: