ആലപ്പുഴ: സര്‍ക്കാരിനെതിരായ കേസുകള്‍ വാദിക്കുന്ന അഡ്വ. എം.കെ. ദാമോദരനെ ഇടതുസര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തുല്യമായ തസ്തികയില്‍. ലോട്ടറി തട്ടിപ്പില്‍ കുപ്രസിദ്ധനായ സാന്റിയാഗോ മാര്ട്ടിന്, പാറമട ലോബികള്‍, കശുവണ്ടി അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐഎന്‍ടിയുസി നേതാവ് എന്നിവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നതിലൂടെ വിവാദ നായകനായ അഡ്വ. ദാമോദരനെ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിന്തുണച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് പ്രതിഫലം വാങ്ങിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഏതുകേസിലും വാദിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
സര്‍ക്കാരില്‍ നിന്ന് പണം പ്രതിഫലമായി കൈപ്പറ്റുന്നില്ലെങ്കിലും ദാമോദരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തസ്തികയ്ക്ക് തുല്യമായ റാങ്കും പദവിയുമാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ തസ്തിക കോ- ടെര്‍മിനസ് വ്യവസ്ഥയിലാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: