ആലപ്പുഴ: മതംമാറ്റത്തിലൂടെ മുസ്ലിമായ യുവാവിനെ കുറിച്ച് ഒന്‍പത് മാസമായി യാതൊരു വിവരവും ഇല്ല, രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ വലയില്‍ തന്റെ മകന് അകപ്പെട്ടെന്ന് ആശങ്കയില്‍ പുന്നപ്ര സ്വദേശി ദേവദാസ്. മുസ്ലിം മതം സ്വീകരിച്ച മകന് ഹരിദേവ് ഇപ്പോള്‍ എവിടെയെന്ന് ദേവദാസിനോ നാട്ടുകാര്‍ക്കോ അറിയില്ല.
കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ഹരിദേവിനെ കാണാതായത്. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം ഒരു ചാനലില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയതാണ് ദേവദാസിന്റെ മകന് ഹരിദേവ്. പിന്നീട് നാട്ടുകാര്‍ പറഞ്ഞാണ് പൊന്നാനിയില്‍ പോയി മുസ്ലിം മതം സ്വീകരിച്ചതായി ദേവദാസ് അറിയുന്നത്. കഴിഞ്ഞ നവംബറില്‍ പുന്നപ്ര പോലിസിലും ജില്ലാ പോലിസ് ചീഫിനും മകനെ കാണാനിെല്ലന്ന് കാട്ടി ദേവദാസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല.
പിന്നീട് മതമൗലികവാദ സംഘടനയില്‍പ്പെട്ടവര്‍ ഹരിദേവിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കോടതിയില്‍ എത്തിച്ചപ്പോള്‍ താന്‍ മതം മാറുകയാണെന്ന് അറിയിച്ച് മതതീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം പോയ ഹരിദേവ് ഇപ്പോള്‍ എവിടെയെന്ന് ദേവദാസിനോ നാട്ടുകാര്‍ക്കോ അറിയില്ല. രാജ്യാന്തര ഭീകരസംഘടനായായ ഐഎസിനെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മകനുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാനുള്ള തീരുമാനത്തിലാണ് ദേവദാസ്. ഇതുസംബന്ധിച്ച് പോലീസില്‍ വീണ്ടും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവാചാര അനുഷ്ഠാനങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്ന ഹരിദേവ് ഇവരുടെ കുടുംബക്ഷേത്രത്തിലെ പൂജാരിയായും പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് ഈ പ്രദേശത്ത് മുസ്ലിം മതമൗലികവാദ സംഘടനയുടെ പ്രവര്‍ത്തനം ശക്തമായത്. വീടിനടുത്ത് ഒരു മതപഠനകേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി. മതമൗലികവാദ സംഘടനയില്‍ അംഗങ്ങളായ സുഹൃത്തുക്കളുടെ സ്വാധീനത്തില്‍പ്പെട്ടാണ് ഹരിദേവ് മതംമാറിയത്. നല്ലൊരു ചിത്രകാരന് കൂടിയായിരുന്നു ഈ യുവാവ്. കാണാതായ ശേഷം വീടുമായി യാതൊരു ബന്ധവും ഇയാള്‍ക്കില്ല. മതമൗലികവാദസംഘടനയുടെ പ്രേരണയില്‍ മതംമാറിയ ഹരിദേവ് ഐഎസില്‍ എത്തിപ്പെടാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: