കൊച്ചി: ആറു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ നട്ടെല്ല് പോലീസ് മര്‍ദ്ദനത്തില്‍ തകര്‍ന്നതായി ഡോക്ടര്‍മാര്‍. ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്ത ഇടക്കൊച്ചി കേളമംഗലത്ത് കെ.എസ്. സുരേഷിനാണ് പോലീസിന്റെ മര്‍ദ്ദനത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റത്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധര്‍ സ്കാനിങ് റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. കശേരുക്കള് പൊട്ടിയതിനൊപ്പം നടുവിന് ശക്തമായ നീര്‍ക്കെട്ടുമുണ്ട്.
നേരിട്ടുള്ള മര്‍ദ്ദനം കൊണ്ടോ അല്ലെങ്കില്‍ കുനിച്ച് നിര്‍ത്തി പുറത്ത് എന്തെങ്കിലും വസ്തുവെച്ചുള്ള മര്‍ദ്ദനം മൂലമാണോ സംഭവിച്ചതാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം എസ്ഐമാരായ ജോസഫ് സാജനും പ്രകാശനും കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് രാജീവും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സുരേഷ് പറഞ്ഞിരുന്നു. തല ഇരുകാലുകള്‍ക്കും ഇടയിലൂടെ പുറകോട്ടു വച്ച് കുനിച്ചു നിര്‍ത്തിയ ശേഷം പുറത്തു മുട്ടുകൈ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തില്‍ രണ്ട് പോലീസുകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ആറു വയസുകാരനെ സ്കൂള്‍ ബസില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിലാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: