കോട്ടയം: വിദ്യാഭ്യാസ ലോണ്‍ എടുത്തിട്ടുള്ളവര്‍ക്ക് കടം തിരിച്ചടയ്ക്കാന്‍ സാവകാശം അനുവദിക്കാനും ജപ്തി നടപടികള്‍ പോലെയുള്ള കടം ഈടാക്കാനുള്ള നടപടികള്‍ നീട്ടിവയ്ക്കാനും ബാങ്കുകള്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി. സി. തോമസ്.
കര്‍ഷകരുടെ മക്കളാണ് വിദ്യാഭ്യാസ ലോണ്‍ എടുത്തിട്ടുള്ളവരില്‍ ഏറിയ പങ്കും. റബ്ബര്‍, നാളികേരം, നാണ്യവിളകള്‍, നെല്ല് എന്നിവയുള്‍പ്പെടെ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലം രൂക്ഷമായ പ്രതിസന്ധിയിലാണ്. ഇതു കണക്കിലെടുത്ത് വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കേണ്ടത് ഏറെ പ്രാധാന്യത്തോടെ കാണാന്‍ ബാങ്കുകള്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: