മലപ്പുറം: തങ്ങള്‍ കുടുംബമായ ബാദുഷാ തങ്ങളടക്കം മലപ്പുറം ജില്ലയിലെ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ 16 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയത്.
വേങ്ങര മണ്ഡലത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. ആലിഹാജിയും വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബിജെപി ദേശീയ സമിതിയംഗം കെ. ജനചന്ദ്രന് മാസ്റ്ററും പൊന്നാനിയില്‍ നിന്ന് ജനവിധി തേടുന്ന സംസ്ഥാന സമിതിയംഗം കെ. കെ. സുരേന്ദ്രനുമാണ് ഇന്നലെ പത്രിക നല്കിയ പ്രമുഖര്‍.
ആദ്യ ദിവസം തവനൂര്‍, വണ്ടൂര്‍, നിലമ്പൂര്‍, കോട്ടക്കല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. രണ്ടാംഘട്ടത്തില്‍ പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ എന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: