തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ തനിക്കെതിരേ കേസുകളില്ലെന്ന് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരിലാണ് കേസുകളുള്ളത്. തന്റെ പേരില്‍ കേസുകളില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഎസിന് തെറ്റുപറ്റിയെന്ന് അദ്ദേഹം ജനങ്ങളോട് സമ്മതിക്കണം. അല്ലെങ്കില്‍ നാമനിര്‍ദേശ പത്രികയില്‍ തനിക്കെതിരേ കേസുകളില്ലെന്ന് വ്യക്തമാക്കാനുള്ള നീക്കത്തെ എതിര്‍ക്കാനും മുഖ്യമന്ത്രി വിഎസിനെ വെല്ലുവിളിച്ചു.
നേരത്തെ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വിഎസിനെതിരേ മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരേ ഭാരതത്തിലെ ഒരു കോടതിയിലും കേസില്ല. വിഎസ് അസത്യ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രിയുടെ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: