കോട്ടയം: യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മാത്രമല്ല. യുഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ക്കെല്ലാം ഇതിന്റെ ഉത്തരവാദിത്വമുണ്ടെന്ന് കെ.എം. മാണി. തെരഞ്ഞെടുപ്പ് മുറുകുന്ന വേളയില്‍ പരാജയത്തെക്കുറിച്ചു സംസാരിക്കുന്ന മുന്മന്ത്രിമാണിയുടെ പ്രസ്താവനയില്‍ യുഡിഎഫ് അണികള്‍ അങ്കലാപ്പിലാണ്.
യുഡിഎഫില്‍ ഇപ്പോഴും കാലുവാരികളും ചതിയന്മാരും ഉണ്ടെന്നും കേരളകോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു. കോട്ടയം പ്രസ്സ്ക്ലബ്ബ് സംഘടിപ്പിച്ച നിലപാട്-2016-ല്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് മത്സരിക്കുന്നത് മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ്. മൂന്നാം സ്ഥാനം ആര്‍ക്കും അദ്ദേഹം വിട്ടുകൊടുക്കില്ലെന്നും മാണി പറഞ്ഞു. പാലായില്‍ തന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ഇത്തവണ വന്‍ഭൂരിപക്ഷത്തില്‍ താന്‍ വിജയം കൈവരിക്കും. പാലായിലെ വികസനത്തില്‍ പക്ഷപാതം കാണിച്ചുവെന്ന മുസ്ലിംലീഗിന്റെ അഭിപ്രായം കണക്കിലെടുക്കേണ്ടതില്ല. ഇവിടെ മുസ്ലിം ലീഗിന് പ്രസക്തിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: