തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ കൂറുമാറ്റക്കേസ് വാദം പൂര്‍ത്തിയായി. കേസ് വിധി പറയുന്നതിന് മെയ് അഞ്ചിലേക്ക് മാറ്റി.
ചന്ദ്രബോസ് വധക്കേസില്‍ വിധി പറഞ്ഞ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണ് അമലിന്റെ കൂറുമാറ്റക്കേസും പരിഗണിക്കുന്നത്.
പ്രോസിക്യൂഷന് സാക്ഷിയായിരുന്ന അമല്‍ നേരത്തെ മജിസ്ട്രേറ്റിന് നല്കിയ രഹസ്യ മൊഴിയില്‍ നിന്ന് വിഭിന്നമായി കേസിലെ പ്രതിയായ ഭര്‍ത്താവിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. കൂറുമാറിയ സാക്ഷിക്കെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
കേസിന്റെ ഭാഗമായി തെളിവുകള്‍ കോടതി പരിശോധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന് പേരാമംഗലം സി.ഐ-പി.സി.ബിജുകുമാറിനെ വിസ്തരിക്കുകയും ചെയ്തു. വ്യാഴാഴ്ച ഇരുഭാഗത്തിന്റെയും വാദ നടപടികള്‍ പൂര്‍ത്തിയാക്കി സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീര്‍ കേസി വിധി പറയാനായി മാറ്റിവെച്ചു.
ചന്ദ്രബോസ് വധക്കേസിലെ സ്പെഷല്‍ പബഌക് പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു. ജനുവരി 21നാണ് ചന്ദ്രബോസ് വധക്കേസില്‍, പ്രതി വിവാദ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തവും, 24 വര്‍ഷം കഠിന തടവിനും 71.30 ലക്ഷം പിഴയൊടുക്കാനും കോടതി ശിക്ഷിച്ചത്. നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: