ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷയായ നീറ്റ് ഈ വര്‍ഷം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എംബിബിഎസ്, ബിഡിഎസ് ബിരുദ കോഴ്സുകള്‍ക്കാണ് നീറ്റ് പരീക്ഷ ബാധകമാകുന്നത്.
മെയ് ഒന്ന്, ജൂലൈ 24 എന്നീ രണ്ടുഘട്ടങ്ങളില്‍ പരീക്ഷ നടക്കും. ആഗസ്ത് 17ന് ഫലം പ്രഖ്യാപിക്കും. ഈ വര്‍ഷം നടന്ന മറ്റ് പ്രവേശദ പരീക്ഷകള്‍ റദ്ദാകും.
മെഡിക്കല്‍ വിദ്യാഭ്യാസ രമഗത്തെ തലവരിപ്പണ ഇടപാടു തടയാനും വിദ്യാഭ്യാസക്കച്ചവടം തടയാനും സഹായകമായ ഈ തീരുമാനം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ നേട്ടമാണ്. എന്നാല്‍, വിദ്യാഭ്യാസക്കച്ചവട ലോബി അടങ്ങിയിരിയ്ക്കാനിടയില്ല. കൂടുതല്‍ നിയമയുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കും. ന്യൂനപക്ഷാവകാശം, സ്വാശ്രയ സ്ഥാപനങ്ങളുടെ അവകാശം എന്നീ വാദങ്ങള്‍ ഉയര്‍ന്നേക്കും. വിദ്യാര്‍ത്ഥികള്‍ക്കു കിട്ടിയിരുന്ന വിവിധ അവസരങ്ങള്‍ ഇല്ലാതായെന്ന വാദവും ഉന്നയിച്ചേക്കും.
സംസ്ഥാന തലത്തില്‍ നടന്ന എല്ലാ പ്രവേശന പരീക്ഷകളും കോടതിവിധിയോടെ റദ്ദായി. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. എന്നാല്‍ ആയുര്‍വ്വേദം, ഹോമിയോപ്പതി, വെറ്റിനറി തുടങ്ങിയ കോഴ്സുകളിലേക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരീക്ഷ നടത്താം. ജസ്റ്റിസുമാരായ അനില്‍ ആര് ദവെ, ശിവകീര്ത്തിസിങ്, എ.കെ ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
മെയ് ഒന്നിന് നിശ്ചയിച്ചിരിക്കുന്ന പരീക്ഷ നീറ്റിന്റെ ഒന്നാം ഘട്ടമാണ്. ഇതിന് അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലൈ 24ന് നടത്തുന്ന പരീക്ഷയെഴുതാം. രണ്ടു പരീക്ഷകളുടേയും ഫലം ആഗസ്ത് 17ന് പ്രഖ്യാപിക്കും.
നീറ്റ് പരീക്ഷയ്ക്കെതിരെ ആന്ധ്ര, തെലങ്കാന, മിഴ്നാട് സര്‍ക്കാരുകളും വിവിധ സ്വകാര്യ മെഡിക്കല്‍ കോളേജ് അസോസിയേഷനുകളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെയെല്ലാം വാദം തള്ളിക്കളഞ്ഞ കോടതി ഏകീകൃത പരീക്ഷ നടത്തണമെന്ന് ഉത്തരവിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: