തൃപ്പൂണിത്തുറ: ബിജെപി തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന് നാമനിര്‍ദ്ദേശ പത്രിക നല്കി. കാക്കനാട് കളക്ടറേറ്റിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം സെക്രട്ടറി സക്കീര്‍ ഹുസൈന് മുമ്പാകെയാണ് പത്രിക നല്‍കിയത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ യു. മധുസൂദനന്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ബിപിന്‍, പി. സോമനാഥന്, പീതാംബരന്, അഡ്വ. പി.എല്‍. ബാബു, സഹജ ഹരിദാസ്, സജി തുരുത്തിക്കുന്നേല്‍, വി.ആര്. വിജയകുമാര്‍, കെ.വി. സുബ്രഹ്മണ്യന്, രാധിക വര്‍മ, സീന സുരേഷ്, രാജശ്രീ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര നടയില്‍ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് പ്രകടനമായെത്തിയ ശേഷമാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പത്രികാ സമര്‍പ്പണത്തിന് പുറപ്പെട്ടത്. മഹാരാജാസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത്. ഡമ്മിയായി യു. മധുസൂദനനും പത്രിക നല്‍കിയിട്ടുണ്ട്. പത്രകാസമര്പ്പണത്തിനു ശേഷം തൃപ്പൂണിത്തുറ നഗരത്തിലെ വിവിധയിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട വിശ്വംഭരന് നെട്ടൂരിലെ റോഡ് ഷോയിലും പങ്കെടുത്തു. നെട്ടൂര്‍ നോര്‍ത്തില്‍ നിന്നാരംഭിച്ച റോഡ് ഷോ ഐഎന്‍ടിയുസി ജംഗ്ഷനില്‍ സമാപിച്ചു. ഇന്ന് പള്ളുരുത്തിയില്‍ റോഡ് ഷോ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: