രണ്ടുവര്‍ഷം തികയ്ക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭാരതം വലിയ നേട്ടങ്ങള്‍ കൈയടക്കുകയാണ്. രാജ്യത്തെ വിദേശ നിക്ഷേപം മാത്രമല്ല, ഓരോ പൗരന്റെയും സ്വന്തം നിക്ഷേപവും കൂടിവരുന്നു. രാജ്യത്തെ കോടിക്കണക്കിനു സാധാരണക്കാര്‍ക്ക് കോടികളുടെ കണക്കുകള്‍ കേള്‍ക്കാനല്ലാതെ സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടു പോലും ഇല്ലായിരുന്നു ഇതുവരെ. എന്നാല്‍, ഇന്ന് സ്വന്തം അക്കൗണ്ടില്‍ അക്കൗണ്ടില്‍ പണവും ഇല്ലാത്തവരില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.
ഇതിനു രാജ്യത്തെ സഹായിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളാണ്. ഇതുവരെ വിഭാവനം ചെയ്തിട്ടില്ലാത്ത പദ്ധതികള്‍. കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ച ഈ സാമ്പത്തികവര്‍ഷത്തില്‍ 3500 കോടി രൂപ ‘സീറോ’ ബാലന്‍സ് അക്കൗണ്ട് എന്ന സംവിധാനത്തിലൂടെ സമാഹരിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
ചില പ്രമുഖ പദ്ധതികളിലൂടെ
1. പ്രധാനമന്ത്രി ജന്‍ധന്‍ യോജന
2014 സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് എന്ന രീതിയില്‍ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാം. സര്‍ക്കാര്‍ പദ്ധതിയില്കൂടിയുള്ള സകല സാമ്പത്തിക ഇടപാടുകളും ഈ അക്കൗണ്ടുകളില്ക്കൂടി മാത്രം. പാവപ്പെട്ട ജനങ്ങളെ ബാങ്കിങ് ഇന്‍ഷുറന്‍സ് ധാരയിലേക്ക് കൊണ്ടുവരുവാന്‍ നടപ്പാക്കിയ ആദ്യ സംരംഭം. കഴിഞ്ഞ മാര്‍ച്ച് 31 വരെ 35,000 കോടി രൂപ നിക്ഷേപിച്ചു.
2. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന
വ്യക്തിഗത കുടുംബസംരക്ഷണപദ്ധതി. അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും സംരക്ഷണം. 18 നും 70 നും മധ്യേ പ്രായമുള്ള ആര്‍ക്കും ഇതില്‍ അംഗമാകാം. രണ്ടുലക്ഷം നഷ്ടപരിഹാരം. വാര്‍ഷിക പ്രീമിയം 12 രൂപ മാത്രം. അപകടമരണം സംഭവിച്ചാല്‍ അവകാശിക്ക് ലഭിക്കുന്ന അത്താണി. അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം.
3. പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന
ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ കുടുംബത്തിന് പരിരക്ഷ. നഷ്ടപരിഹാരം 2 ലക്ഷം രൂപ. 18 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. 330 രൂപയാണ് വാര്‍ഷിക പ്രീമിയം. സ്വാഭാവിക മരണം, അപകടമരണം എന്നിവ സംഭവിച്ചാല്‍ അവകാശിക്കു രണ്ടു ലക്ഷം രൂപ ലഭിക്കും.
4. അടല്‍ പെന്ഷന് യോജന
യുവാക്കള്‍ക്ക് വാര്‍ധക്യത്തിലേക്ക് കരുതിവയ്ക്കാവുന്ന പദ്ധതി. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. 20 വര്‍ഷത്തെ നിക്ഷേപം. 60 വയസ് തികയുന്നതുമുതല്‍ 1000 രൂപ 5000 രൂപവരെ പ്രതിമാസ പെന്ഷന് ലഭിക്കും. 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ വഹിക്കും. മരണശേഷം ഭാര്യക്ക്/ഭര്‍ത്താവിന് തുടര്‍ന്നും പെന്ഷന്. നിക്ഷേപം പ്രതിമാസം 40 രൂപ മുതല്‍ 210 രൂപവരെ. ജീവിതപങ്കാളിയുടെ മരണശേഷം നോമിനിക്ക് 1,70,000 മുതല്‍ 8,50,000 വരെയുള്ള തുക ലഭിക്കും.
5. സുകന്യാ സമൃദ്ധി അക്കൗണ്ട്
പോസ്റ്റ് ഒാഫീസ് വഴി പെണ്‍കുട്ടികളുടെ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപം 1 മുതല്‍ 10 വയസ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള നിക്ഷേപം. 18 വയസാകുമ്പോള്‍ തുക തിരിച്ചുകിട്ടും. ഈ നിക്ഷേപത്തിന് 80 സി അനുസരിച്ച് ഇന്‍കംടാക്സ് ആനുകൂല്യം ലഭ്യമാണ്. ഈ അക്കൗണ്ടുകള്‍ തുടക്കത്തിനുശേഷം ബാങ്കുകളിലേക്കും വ്യാപിപ്പിച്ചു. വര്‍ഷംതോറും 1.5 ലക്ഷം വരെ നിക്ഷേപിക്കാം. 9.1 ശതമാനം പലിശ. ഇന്‍കംടാക്സ് സംബന്ധിച്ച ആനുകൂല്യങ്ങള്‍. വിവാഹത്തിനുവേണ്ടിയുള്ള മുന്‍കരുതല്‍.
6. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ അഭിയാന്
മുന്‍പറഞ്ഞ സുകന്യ സമൃദ്ധി അഭിയാനുമായി ബന്ധപ്പെട്ട പദ്ധതി. 2015 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനംചെയ്തു. പെണ്‍കുട്ടികളെ പഠിപ്പിക്കുവാന്‍ രക്ഷാകര്‍ത്താക്കളെ പ്രേരിപ്പിക്കുവാന്‍ വേണ്ടിയുള്ള പരിപാടി.
7. സ്വഛ്ഭാരത മിഷന്
പരിസരങ്ങളും ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും വൃത്തിയാക്കി സൂക്ഷിക്കുവാന്‍ പൗരന്മാര്ക്കു നല്കുന്ന ആഹ്വാനം. ശുചീകരണം സമൂഹത്തെ രോഗവിമുക്തമാക്കുമെന്ന സന്ദേശം. കക്കൂസുകളും ശുചിമുറികളും പണിയുക പ്രധാന ലക്ഷ്യം. ശുചിമുറികളില്ലാത്ത സ്കൂളുകളും വീടുകളും ധാരാളം ഇപ്പോഴുമുണ്ട്. 30 ശതമാനം വീടുകള്‍ക്കുമാത്രം കക്കൂസുകള്‍. വ്യാപകമായ ബോധവല്‍ക്കരണം ആവശ്യമാണ്. സര്‍ക്കാരിന്റെയും വ്യക്തികളുടെയും കൂട്ടായ പങ്കാളിത്തം ലക്ഷ്യമിടുന്നു. 2014 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ തുടക്കംകുറിച്ചു.
8. പിഎഎച്ച്എഎല്-ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ ഫോര്‍ എല്‍പിജി
പാചകവാതകത്തിന്റെ കരിഞ്ചന്ത വില്‍പ്പന നടക്കാതിരിക്കാനും യഥാര്‍ത്ഥ ഉപഭോക്താവിന് പ്രയോജനം കിട്ടുവാനുമായി സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റുന്ന പദ്ധതിയാണിത്. 2014 നവംബര്‍ 15 ന് പദ്ധതി നിലവില്‍വന്നു. പദ്ധതി വന്‍വിജയമെന്ന് വിലയിരുത്തപ്പെടുന്നു.
9. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി
ലോകത്തിലെമ്പാടുമുള്ള നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി. 2014 സെപ്തംബര്‍ 24 ന് തുടങ്ങി. വ്യാവസായിക സംരംഭകരെ ഇതുമൂലം രാജ്യത്തേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്നു. രാജ്യത്തെ തൊഴില്‍സാധ്യത വര്‍ധിക്കുന്നു. നമ്മുടെ യുവാക്കള്‍ക്ക് ഇതുമൂലം മാതൃരാജ്യത്തുതന്നെ തൊഴിലെടുത്ത് ജീവിക്കുവാന്‍ കഴിയുന്നു. രാജ്യരക്ഷാ, ആണവ മേഖലകളില്‍ നിക്ഷേപ വര്‍ധന സാധ്യത. വിദേശത്തുനിന്നും നിക്ഷേപം പ്രവഹിക്കുന്നു. ഇതുവരെ ലക്ഷം കോടി രൂപ ഭാരതത്തിലെത്തി. 2014 സെപ്തംബറില്‍ പദ്ധതിക്ക് തുടക്കംകുറിച്ചു.
10. സ്മാര്‍ട്ട് സിറ്റി പ്രോഗ്രാം
2022 വരെ 7000 കോടി നിക്ഷേപിച്ച് 100 സ്മാര്‍ട്ട് സിറ്റികള്‍ രാജ്യത്ത് നിര്‍മ്മിക്കുവാന്‍ ലക്ഷ്യം. ഈ സിറ്റികള്‍ സാങ്കേതികത്വത്തില്‍ മികച്ചതും എന്നാല്‍ ആരോഗ്യയാത്രാബുദ്ധിമുട്ടുകള്, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ തീരെ ഇല്ലാത്തതും ആയിരിക്കും. വിവരസാങ്കേതിക മേഖലയിലും വിദ്യാഭ്യാസമേഖലയിലും വന്മുന്നേറ്റമുണ്ടാക്കുക ആ പദ്ധതി വിഭാവനം ചെയ്യുന്നു. നമ്മുടെ കൊച്ചിയെ ഈ സ്കീമില്‍പ്പെടുത്തി എന്നത് കേരളത്തിനഭിമാനമാണ്.
11. എന്‍ഹാന്‍സ്ഡ് കോമ്പന്‍സേഷന്‍ ഫോര്‍ ഡിസ്കൗണ്ട് ഫാമേഴ്സ് ഡ്യു ടു ക്രോപ് ഡാമേജ്
പ്രകൃതിദുരന്തത്തിലും കാലാവസ്ഥ മൂലവും ബുദ്ധിമുട്ടുണ്ടാകുന്ന കര്‍ഷകര്‍ക്ക് കൃഷിനാശത്തിന്റെ കെടുതിയില്‍നിന്നും കരകയറുവാനായി ഉണ്ടാക്കിയ പദ്ധതി.
12. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്കീം
13. ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതിയോജന
14. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന
15. രാഷ്ട്രീയ ഗോകുല്‍ മിഷന്
16. പഠേഭാരത് ബഡേഭാരത്
17. സ്വഛ് വിദ്യാലയ അഭിമാന്
18. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യാ നാഷണല്‍ വിഷന്‍ ഓണ്‍ ടീച്ചേഴ്സ് ആന്റ് ടീച്ചര്‍ ട്രെയിനിങ്ങ്
19. രാഷ്ട്ര ആവിഷ്കാര് അഭിയാന്
20. ഡിജിറ്റല്‍ ഇന്ത്യ – ഐടി മേഖലയിലെ നൂതനാശയങ്ങള്‍ രാജ്യത്ത് പ്രയോജനപ്പെടുത്തുവാന്‍ പര്യാപ്തമായ പദ്ധതി. 2015 ജൂലായ് 1 ന് രാജ്യത്ത് നിലവില്‍വന്നു.
21. ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണകൗശല് യോജന
ആദിവാസികളെയും പിന്നോക്കക്കാരെയും സ്ത്രീകളെയും വ്യാവസായികസംരംഭകരാക്കുക എന്ന ലക്ഷ്യം. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുവാന്‍ ഒരു എന്‍ജിനായി തീരുക. വ്യാവസായികസംരംഭത്തിനായി 10 ലക്ഷം മുതല്‍ 1 കോടി വരെ ലഭിക്കും. യുവാക്കള്‍ തൊഴില്‍ അന്വേഷകരല്ല തൊഴില്ദായകരാകുക. പദ്ധതിയുടെ ഭാഗമായി 5100 റിക്ഷകള്‍ ദല്‍ഹി എന്‍സിആര്‍ പ്രദേശത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ എല്ലാ വ്യാവസായിക ബാങ്കുകളും കുറഞ്ഞപക്ഷം 2 ലോണുകളെങ്കിലും ഈ സ്കീമില്‍ ഈ വര്‍ഷം വിതരണംചെയ്യണം.
22. നാഷണല്‍ പോളിസി ഫോര്‍ സ്കില്‍ ഡവലപ്മെന്റ് ആന്റ് എന്ടര്പ്യുണര്ഷിപ്പ്
23. നാഷണല്‍ സ്പോര്‍ട്സ് ടാലന്റ് സര്‍ച്ച് സ്കീം
24. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ജയന്തികാര്യക്രം
25. ദീന്‍ദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജന
26. മിഷന് ഹൗസിങ്
പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന. നിലവില്‍ വീടില്ലാത്തവര്‍ക്കും പഴയ വീടുകളില്‍ താമസിക്കുന്നവര്‍ക്കും. രാജ്യത്തെ എല്ലാവര്ക്കും 2016-2019 ആകുമ്പോഴേക്കും സ്വന്തം ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക. 81975 കോടി നീക്കിവെച്ചു. 3.51 കോടി ഭവനങ്ങള്‍.
27. മുദ്ര ബാങ്ക്
തൊഴില്സംരംഭകരായ യുവതീയുവാക്കള്‍ക്ക് മൂലധനം ലഭിക്കുവാനുള്ള പ്രത്യേക പദ്ധതി. തൊഴില്‍ നൈപുണ്യ വികസനം, സ്വയംതൊഴില്‍ സംരംഭക പരിശീലനം, മാര്‍ക്കറ്റിങ് പരിശീലനം, സാമ്പത്തിക സാക്ഷരത എന്നിവ പദ്ധതിയില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നു.
വനിതാ സംരംഭകര്‍ക്ക് പ്രത്യേക മുന്‍ഗണന. 50,000 മുതല്‍ 10 ലക്ഷം വരെ ഈടൊന്നും കൂടാതെ വായ്പ ലഭിക്കുവാനുള്ള സൗകര്യം. ചെറുകിട സംരംഭകര്‍ക്ക് മെഷീനുകള്‍, ഉപകരണങ്ങള്‍ വാങ്ങുവാന്‍ 10 ലക്ഷം രൂപ വരെ വായ്പാ സൗകര്യം ഈ പദ്ധതിയില്‍ ലഭ്യമാണ്.
28. മൈ ഗവണ്മെന്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: