കോഴിക്കോട്: ബിഎസ്എന്‍എല്ലിലെ കാഷ്വല്‍ മസ്ദൂര്‍ ജീവനക്കാരുടെ സംഘടനയായ ബിഎസ്എന്‍എല്‍ -സിഎംഎസ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബിടിഇയു സര്‍ക്കിള്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്. വി. രാധാകൃഷ്ണന് യോഗം ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് വടകര മേഖലാ പ്രസിഡന്റ് എം. ബാലകൃഷ്ണന് ആശംസ നേര്‍ന്നു. ബിടിഇയു കോഴിക്കോട് എസ്എസ്എ സെക്രട്ടറി ജയപ്രകാശന്‍ ഉച്ചുമ്മല്‍ സ്വാഗതവും സിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം.പ്രശാന്ത് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായി ഉണ്ണികൃഷ്ണന് ഉണ്ണിത്താന് (പ്രസിഡന്റ്), ടി.എം.പ്രശാന്ത് (ജനറല്‍ സെക്രട്ടറി), എം.കെ. ഗിരീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: