കേരള ചരിത്രത്തില്‍ പത്രാധിപരുടെ കൈച്ചൂടറിഞ്ഞ ഒരു മന്ത്രി ഉണ്ട്. പാലക്കാട് നിന്ന് വിജയിച്ച് മന്ത്രിയായ സി. എം. സുന്ദരം. തന്റെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കുവേണ്ടി പോരാടിയതിന് പത്ര ഉടമയാണ് ഈ പ്രത്യേക ‘ഉപഹാരം’ നല്‍കിയത്. സംഭവം ഏറെ വിവാദമായതിനെത്തുടര്‍ന്ന് പത്രാധിപരെ നിയമസഭയില്‍ വിളിച്ചുവരുത്തി ശാസിച്ചു.
എം. വി. ചേരൂസ് പത്രാധിപരായുള്ള ‘സ്വദേശി’ സായാഹ്ന പത്രത്തിലെ ജീവനക്കാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഇഎസ്ഐയും പ്രൊവിഡന്റ് ഫണ്ടും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സബ്മിഷന് കൊണ്ടുവന്നതാണ് പത്രാധിപരെ ചൊടിപ്പിച്ചത്. നഗരത്തിലെ ഒരു ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയാണ് അക്രമം ഉണ്ടായത്. സ്വാത്തികനായ സുന്ദരം തനിക്കെതിരെ നടന്ന കൈയേറ്റം നിര്‍വികാരതയോടെ ഏറ്റുവാങ്ങി.
സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായ സുന്ദരം എന്നും ചേരിനിവാസികളുടെ പ്രശ്നങ്ങള്‍ക്കായി പോരാടിയിരുന്നു. ബ്രാഹ്മണനായ ഒരാള്‍ ചേരിനിവാസികളോടൊപ്പം പ്രവര്‍ത്തിച്ച് അവരോടൊപ്പം ഭക്ഷണം കഴിച്ചും ഉറങ്ങിയതും അന്ന് രാഷട്രീയക്കാര്ക്കിടയില് അപൂര്‍വമായിരുന്നു.
നാട്ടുകാരുടെ സ്വാമിയായിരുന്ന സുന്ദരം അഞ്ച് തവണ പാലക്കാടിനെ പ്രതിനിധീകരിച്ചു.
ആറാം തവണ സിപിഎമ്മിലെ ടി. കെ. നൗഷാദ് സ്വാമിയെ തോല്‍പ്പിച്ചു. കെ. കരുണാകരന് സ്വാമിയോട് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. 96 മുതല്‍ 2001 വരെ ദേവസ്വം തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു സുന്ദരം. അദ്ദേഹത്തിനുശേഷം ഒരു തമിഴ് ബ്രാഹ്മണന് നിയമസഭയിലെത്തിയിട്ടില്ല. രാഷ്ടീയത്തിനതീതമായി എല്ലാവര്ക്കും സഹായം നല്കുന്നതില് സുന്ദരം മുന്‍പന്തിയിലായിരുന്നു.
ഏക മകന് വീടിനുമുമ്പില്‍ വെച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു. ആളുമാറി കുത്തുകയായിരുന്നു. രാഷ്ട്രീയക്കാരുടെ അവഗണനയില്‍ സ്വാമിയുടെ അവസാന നാളുകള്‍ ദുരിതപൂര്‍വമായിരുന്നു. ഒരു അനുസ്മരണപോലും നടത്താതെ വിസ്മൃതിയിലായ നേതാവായി സുന്ദരം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: