കല്‍പ്പറ്റ: മതിയായ രേഖകളില്ലാതെ ബസ്സില്‍ കൊണ്ടുപോവുകയായിരുന്ന 55,44,500 രൂപ വൈത്തിരി അഡീ.തഹസില്‍ദാര്‍ കെ.ചാമിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഫ്ളൈയിങ്ങ് സ്ക്വാഡ് പിടികൂടി.
ജില്ലാ അതിര്‍ത്തിയായ ലക്കിടിയിലാണ് സംഭവം. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള കര്‍ണ്ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സില്‍ സഞ്ചരിച്ച മലപ്പുറം സ്വദേശികളായ ഒകെ മുറി കൊഴിങ്ങോട് സാലിഹ്, സിദ്ദിഖ് എന്നിവരുടെ പക്കല്‍ നിന്നാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പിടിച്ചെടുത്ത കൂടിയ തുകയാണിത്.
വൈത്തിരി എസ്ഐ സി. ഉമ്മര്‍കോയ, എ.എസ്.ഐ. സലീം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹക്കീം, രഞ്ജിത്ത് കേശവറാം, യൂസഫ്, ഷംനാസ്, മോഹന്‍ദാസ്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഗിരീഷ് എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്. പത്ത് ലക്ഷത്തിലധികമുള്ള തുകയായതിനാല്‍ കേസ് ആദായനികുതിവകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: