കൊച്ചി: ജീവനുവേണ്ടി പിടയുന്ന സ്വന്തം മകന്റെ കഴുത്തില്‍ തറച്ചിരുന്ന കത്തി വലിച്ചൂരിയത് അമ്മ ലിനിയായിരുന്നു. മകനെ ആക്രമിക്കുന്ന വിവരം അറിഞ്ഞ് അലമുറയിട്ട് ഓടിയെത്തിയപ്പോള്‍ നടുക്കുന്ന കാഴ്ച്ചയാണ് ലിനി കണ്ടത്. ചോരയില്‍ കുളിച്ച് പിടയുന്ന മകന്റെ കഴുത്തില്‍ തറച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി ഉടന്‍ തന്നെ വലിച്ചൂി. എവിടെ നിന്നോ ലഭിച്ച ധൈര്യത്തില്‍ കത്തി ഊരിയെടുത്തപ്പോഴേക്കും ആ അമ്മ തളര്‍ന്ന് കഴിഞ്ഞിരുന്നു.
റിസ്റ്റിയെ അജി ദേവസിയെന്ന ക്രൂരന് കുത്തി വീഴ്ത്തുന്നത് കണ്ട് ഓടിക്കൂടിയവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴുത്തിനു ചുറ്റും തുരുതുരാ കുത്തുകയായിരുന്നു. പതിനേഴോളം കുത്താണ് ആ കുഞ്ഞു ശരീരത്തിലേറ്റത്. വീടിന് സമീപത്തുള്ള കടയില്‍ നിന്ന് പാലും പലഹാര പാക്കറ്റുമായി മടങ്ങിയ റിസ്റ്റിയെ നടുറോഡിലിട്ടാണ് ഇയാള്‍ കുത്തി വീഴ്ത്തിയത്. റിസ്റ്റിയെ ചുറ്റിപ്പിടിച്ചായിരുന്നു കത്തി കുത്തിയിറക്കിയത്. ഒരോ കുത്തിലും കുട്ടി കിടന്ന് പിടയുന്ന കാഴ്ച്ചയുടെ നടുക്കത്തിലാണ് പുല്ലേപ്പടിക്കാര്‍.
വീട്ടിലേക്ക് വാങ്ങിയ പാലും മറ്റും റോഡില്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്നു. അജി ദേവസ്യക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കഞ്ചാവും മയക്കുമരുന്നും ലഭിക്കാത്തതിലുള്ള വിഭ്രാന്തിയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. ചെറുപ്പം മുതല്‍ തന്നെ ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. പല സമയത്തും ഇയാള്‍ അക്രമാസക്തനായിരുന്നു. ഇതേത്തുടര്‍ന്ന് പലതവണ നാട്ടുകാര്‍ അജിക്കെതിരെ പരാതി നല്‍കിയിരുന്നു. മയക്കുമരുന്നില്‍ നിന്നും മോചിതനാക്കുന്നതിനുവേണ്ടി ചികിത്സ നടത്തി കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയത്.
തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇയാള്‍. ഇതിനിടെ പ്രതിക്ക് ക്രിസ്റ്റിയുടെ വീട്ടുകാരോട് വൈരാഗ്യം ഉണ്ടായിരുന്നതായും പറയുന്നു. അജി മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വീട്ടില്‍ പ്രശ്നം ഉണ്ടാക്കുമ്പോള്‍ ഇയാളുടെ അമ്മ അഭയം തേടിയിരുന്നത് മരിച്ച റിസ്റ്റിയുടെ വീട്ടിലായിരുന്നു. ഈ വൈരാഗ്യവും കൊലയിലേക്ക് നയിച്ചിരിക്കാമെന്നും സംശയിക്കുന്നു. പത്തുവയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ ഞെട്ടലില്‍നിന്നും പുല്ലേപ്പടി മോചിതമാകാന്‍ ഇനിയും എറെ സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: